ക്ഷമ
പിഴുതു നീക്കുന്നു ഞാനീ
വാർദ്ധകത്തിന്റെ
ശുഷ്ക പാദപത്തിൽ
തളിർത്തുകണ്ടതാം
ശിഖരം കൂടിയും,
തിടം വയ്ക്കട്ടെ
ഊഷരതകളെന്നിൽ.
ഇനി വിശ്രമിക്കട്ടെ
ഈർപ്പം തേടിയലഞ്ഞതാം
വേരുകൾ.
വിട തരിക
ക്ഷുബ്ധമാക്കാതെ
പാരിടത്തിൽ
മയങ്ങിടാനെൻ ത്വര!
പിഴുതു നീക്കുന്നു ഞാനീ
വാർദ്ധകത്തിന്റെ
ശുഷ്ക പാദപത്തിൽ
തളിർത്തുകണ്ടതാം
ശിഖരം കൂടിയും,
തിടം വയ്ക്കട്ടെ
ഊഷരതകളെന്നിൽ.
ഇനി വിശ്രമിക്കട്ടെ
ഈർപ്പം തേടിയലഞ്ഞതാം
വേരുകൾ.
വിട തരിക
ക്ഷുബ്ധമാക്കാതെ
പാരിടത്തിൽ
മയങ്ങിടാനെൻ ത്വര!