2009 ഓഗസ്റ്റ് 15, ശനിയാഴ്‌ച

കവിതകൾ. മനസ്സ്...

മനസ്സ്
...........

ജീവിതത്തിൽ 
ഒലുമ്പിയിട്ട് 
വെളുപ്പിക്കാന്‍
കുത്തിക്കശക്കി 
പിഴിഞ്ഞപ്പോള്‍ 
ധാരമുറിയാത്ത കണ്ണീര്




കുപ്പിവള
...............

ഇടയ്ക്കിടെ നിറം മങ്ങി
മാറ്റേണ്ടിയിരുന്നതുകൊണ്ട്
ഇനി കുപ്പിവള വേണ്ടായെന്ന് 
മധുരപ്പതിനേഴിൽ
അവൾ ഉറപ്പിച്ചതാണ്.
പക്ഷേ
പകരംവെയ്ക്കാൻ
ഒന്നുമില്ലാത്തതിനാൽ
അവസരം കിട്ടുമ്പൊഴൊക്കെ
അവൾ വീണ്ടും വീണ്ടും
മാറ്റിക്കൊണ്ടേയിരിക്കുന്നു.


പൂച്ച
........

പെണ്ണിനെപ്പോലെയാണ്
പൂച്ചയും.
എങ്ങനെ വീണാലും
നാലുകാലിൽ.


പ്രണയം
..............

പുറമേക്ക്
അത് പൂവുപോലെ
പൊട്ടിത്തരിച്ചുകൊണ്ട്.
അകം, അയ്യയ്യോ
വിങ്ങിവിങ്ങിപ്പഴുത്ത്
ചോരയൊലിക്കുന്ന
പച്ചപ്പുണ്ണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ