ഒരു പാവം നിസ്സാര ജന്മമല്ല
ചെറിയ തലയും ഉടലുമൊക്കെ ശരി
എന്നാലും വലിയ വലിയ
കാര്യങ്ങളല്ലേ
ചെയ്തു തീര്‍ക്കാന്‍ ...
ശുചീകരണദൗത്യമേറ്റവർ
നിമിഷംകൊണ്ട് എവിടെയുമെത്തി
എന്തിനെയും തുടച്ചു നീക്കുന്നവർ
വല്മീകം ചമച്ച് തപസ്സിനും
സമാധിക്കും സൗകര്യം തീർത്ത്
പ്രതിഭകളെ സൃഷ്ടിച്ചവർ
മഴയെ പ്രളയത്തെ
പ്രവചിക്കുന്നവർ.
അതെ, വലിയ
ബുദ്ധിരാക്ഷസർതന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ